കാലവർഷം തീർന്നു; ഇനി തുലാവർഷം കനിയണം



തൃശൂർ >പ്രളയവും വരൾച്ചയും സംഭവിച്ച തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് സമാപനം. ജൂൺ ഒന്നിനാരംഭിച്ച് സെപ്തംബർ 30ന് അവസാനിച്ച 122 ദിവസത്തെ കാലവർഷത്തിൽ അവസാനം ഒരു മാസത്തിലേറെ കനത്ത ചൂടായിരുന്നു. കാലവർഷത്തിൽ ശരാശരിയേക്കാൾ 23.4 ശതമാനം കൂടതൽ മഴ രേഖപ്പെടുത്തി. എന്നാൽ പ്രളയംമൂലം മഴയുടെയും ജലസംഭരണത്തിന്റെയും പ്രയോജനം ഉണ്ടായില്ല. നാട് വരൾച്ചയുടെ പിടിയിലാകാതിരിക്കാൻ തുലാവർഷം കനിയണം. ജൂൺ ആദ്യം മുതൽ ആഗസ്ത് 22 വരെ കനത്ത മഴയും തുടർന്ന് വരൾച്ചാപ്രതീതിയുണ്ടായതുമാണ‌് ഇത്തവണ അസാധാരണ കാലാവസ്ഥാ വ്യതിയാനം. ആഗസ്ത് 15 മുതൽ ഒരാഴ്ചപെയ‌്ത തോരാമഴയാണ് പ്രളയത്തിന‌് വഴിയിട്ടത‌്. തുടർന്ന് ഇത്ര ദീർഘമായ കാലവർഷത്തിന്റെ ഇടവേളയും ഇതാദ്യം. സെപ്തംബറിൽ കിട്ടേണ്ട ശരാശരി മഴ 232 മില്ലിമീറ്ററാണ‌്, കിട്ടിയത് 88 മി.മീ. മാത്രം. ഒക്ടോബർ രണ്ടാംവാരമാണ് തുലാവർഷം തുടങ്ങേണ്ടത്. നവംബർ 30 വരെയുള്ള തുലാവർഷക്കാലത്ത് ശരാശരി 450 മില്ലിമീറ്റർ മഴ കിട്ടണം. ഇത്തവണ തുലാവർഷത്തിൽ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലവർഷത്തിൽ മഴ മെച്ചപ്പെട്ടെങ്കിലും പ്രളയത്തിൽ പുഴകളിൽനിന്ന‌് വെള്ളം ഭൂരിഭാഗവും കടലിലേക്ക് ഒഴുകിപ്പോയി. പ്രളയശേഷം ഭൗമഘടനയിലുണ്ടായ ആഘാതം മൂലം ജലസംഭരണം കുറഞ്ഞു. ഡാമുകളിൽ പരമാവധി ജലസംഭരണമുണ്ടെന്നതാണ്  ആശ്വാസം.   Read on deshabhimani.com

Related News