ഇടവപ്പാതി ജൂൺ രണ്ടാംവാരം ; അനുകൂല ഘടകങ്ങൾ ശക്തിപ്പെടുന്നു



തിരുവനന്തപുരം> ഇടവപ്പാതി ജൂൺ രണ്ടാംവാരം കേരളതീരം തൊടുമെന്ന‌് പ്രതീക്ഷ.  തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്നതിനുള്ള അനുകൂല ഘടകങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്ത മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ താപനില അനുകൂലമയാതിനാൽ കൂടുതൽ ശക്തിപ്രാപിച്ച‌് തെക്ക‌് കിഴക്കായി സഞ്ചരിക്കും.  ഇന്ത്യൻ മഹാസമുദ്രംവഴിയാകും കാലവർഷക്കാറ്റ‌് എത്തുക. അറബിക്കടലിൽ അനുകൂലഘടകങ്ങൾ രൂപപ്പെടുന്നതോടെ കാലവർഷം കേരളത്തിലെത്തും. കാലവർഷം ജൂൺ നാലിനെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ, ഇത‌് ആറിനുശേഷമാകുമെന്ന‌് കേന്ദ്ര കാലാവസ്ഥാവകുപ്പും യുഎസ‌് വെതർ സർവീസും പറയുന്നു. കഴിഞ്ഞ വർഷം മെയ‌് 29ന‌് ഇടവപ്പാതി കേരളത്തിൽ ആരംഭിച്ചിരുന്നു. 2017ൽ ഇത‌് 30നായിരുന്നു. 2016ൽ ജൂൺ എട്ടിനും. Read on deshabhimani.com

Related News