സംസ്ഥാനത്ത‌് 29 ശതമാനം അധിക മഴ



കോഴിക്കോട‌് തെക്ക‌് പടിഞ്ഞാറൻ കാലവർഷത്തിന്റെ ആദ്യ ആഴ‌്ചകളിൽ സംസ്ഥാനത്ത‌് 29 ശതമാനം അധികമഴ ലഭിച്ചു. ഈ മാസം ഒന്ന‌് മുതൽ 19 വരെയുള്ള കണക്കാണിത‌്. ഈ ദിവസങ്ങളിലാകെ ലഭിക്കേണ്ടത‌് 385.9 മില്ലി മീറ്റർ മഴയാണ‌്. എന്നാൽ 497.9 മില്ലി മീറ്റർ മഴ കിട്ടി. പാലക്കാട്ടാണ‌് ഏറ്റവും കൂടുതൽ മഴ ലഭിച്ചത‌്. 89.11 ശതമാനം.  രണ്ടാംസ്ഥാനത്ത‌് വയനാടാണ‌്. 76.98 ശതമാനം. ഇടുക്കിയിൽ  64.81 ശതമാനം അധിക മഴ ലഭിച്ചു. മലബാർ മേഖലയിൽ കാസർകോട‌് ജില്ലയിൽ മാത്രമാണ‌് മഴ കുറഞ്ഞത‌്. ആലപ്പുഴ,  തൃശൂർ, കാസർകോട‌് ജില്ലകളൊഴികെ മറ്റെല്ലായിടത്തും സാമാന്യം നല്ല മഴ കിട്ടി. സാധാരണ ലഭിക്കേണ്ടതിൽനിന്ന‌് 14.07 ശതമാനം കുറവാണ‌് ആലപ്പുഴയിൽ ഉണ്ടായത‌്. 14.74  ശതമാനം കുറവ‌് കാസർകോടും 8.25 ശതമാനം  കുറവ‌് തൃശൂരും ഉണ്ടായി.  കഴിഞ്ഞവർഷം ജൂൺ ആദ്യവാരങ്ങളിൽ ഇത്തവണയേക്കാൾ കുറവാണ‌് മഴ ലഭിച്ചത‌്.  ആദ്യ ആഴ‌്ച  ഏ‌ഴ‌് ശതമാനം മഴ കിട്ടിയപ്പോൾ രണ്ടാമത്തെ ആഴ‌്ച 16 ശതമാനം കുറവുണ്ടായി. ലക്ഷദ്വീപിലും ഇതുവരെ വേണ്ടത്ര മഴ കിട്ടിയില്ല. 37.55 ശതമാനം മഴയുടെ കുറവുണ്ട‌്‌.   Read on deshabhimani.com

Related News