ഇത്തവണ വൈകില്ല, കാലവർഷം ജൂൺ ആദ്യമെത്തും



ന്യൂഡൽഹി> ജൂൺ ആദ്യംതന്നെ ഇത്തവണ കാലവർഷം കേരളത്തിൽ  എത്തുമെന്ന്‌ കേന്ദ്ര കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിച്ചു. ഇത്തവണ ശശാശരി 97 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഗേവേഷണകേന്ദ്രം ഡയറക്‌ടർ കെ ജെ രമേഷ്‌ അറിയിച്ചു. കേരളത്തിൽ ആദ്യമെത്തുന്ന മൺസുൺ രണ്ടുദിവസങ്ങൾക്കുള്ളിൽ മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും വ്യാപിക്കും. മൺസൂൺ എന്നെത്തുമെന്നും മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും പിന്നീട്‌ ലഭ്യമാക്കുമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂൺ ഒന്ന്‌മുതൽ എഴുവരെയുള്ള ദിനങ്ങളിലാണ്‌ കാലവർഷമെത്തുക.ഇത്തവണഒരാഴ്‌ച മുന്നേ കാലവർഷമെത്താനും സാധ്യതയുണ്ട്‌. കേരളത്തിൽ ചിലയിടങ്ങളിൽ ശക്‌തമായ വേനൽമഴയും ലഭിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News