10 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്; ന്യൂനമർദം കരുത്താർജിക്കുന്നു



തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജിക്കുന്നു. തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇതിന്റെ പ്രഭാവത്തിൽ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മീൻപിടിത്തത്തിന്‌ തടസ്സമില്ല. Read on deshabhimani.com

Related News