നാളെ 6 ജില്ലയിൽ ശക്തമായ മഴ



തിരുവനന്തപുരം തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ നേരിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ചൊവ്വാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ (മഞ്ഞ അലർട്ട്‌) ഉണ്ടാകും. ചൊവ്വാഴ്‌ചമുതൽ വ്യാഴാഴ്‌ചവരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌. Read on deshabhimani.com

Related News