നാളെ 11 ജില്ലയിൽ 
ശക്തമായ മഴ



തിരുവനന്തപുരം സംസ്ഥാനത്ത്‌ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ഓറഞ്ച്‌, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച ചിലയിടത്ത്‌ മിന്നലോടെ മഴയുണ്ടാകും. ശനിയാഴ്‌ചമുതൽ തിങ്കളാഴ്‌ചവരെ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. ശനിയാഴ്‌ച തിരുവനന്തപുരം, തൃശൂർ, പാലക്കാട്‌  ഒഴികെയുള്ള 11 ജില്ലകളിലും ഞായറാഴ്‌ച പാലക്കാട്‌ ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ)പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്തമായ മഴ (ഓറഞ്ച്‌ അലർട്ട്‌). ഞായറാഴ്‌ചവരെ കേരളം, -കർണാടകം തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌. Read on deshabhimani.com

Related News