ബുധനാഴ്‌ച വരെ മഴ തുടരും



തിരുവനന്തപുരം സംസ്ഥാനത്ത്‌ ബുധനാഴ്ചവരെ അതിശക്തമായ മഴയ്ക്ക്‌ സാധ്യത. ചൊവ്വാഴ്ച ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു‌. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്‌. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറ്‌ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റ്‌ വീശും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കു കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ‌ പോകരുത്‌. Read on deshabhimani.com

Related News