ചക്രവാതച്ചുഴി : 5 ജില്ലയിൽ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴിയുടെയും കർണാടക തീരത്തെ ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ഇടിമിന്നലോടെ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തിങ്കളാഴ്‌ച അതിശക്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ശനി എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായർ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തിങ്കൾ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ ആണ്‌. സംസ്ഥാനത്ത്‌ നവംബർ നാലുവരെ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പ്‌പ്രവ ചനം. 28 വരെ കാസർകോട്‌, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകും. Read on deshabhimani.com

Related News