9 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം ബുധനാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടലും -മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.   മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ ശനിയാഴ്‌ചവരെ കേരള-ം, കർണാടകം,- ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മീൻപിടിത്തത്തിന്‌ പോകരുത്‌. Read on deshabhimani.com

Related News