ന്യൂനമർദ്ദം: ഇടുക്കി മലപ്പുറം ജില്ലകളിലെ റെഡ്‌ അലർട്ട്‌ മാറ്റി



കൊച്ചി> അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന്‌ ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ മാറ്റി. ഈ ജില്ലകളിൽ  ഓറഞ്ച്‌  അലർട്ട്‌ മാത്രമാണുള്ളത്‌. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന്‌ അതീതീവ്രമഴക്ക്‌ സാധ്തയുള്ളതിനാലാണ്‌ നേരത്തെ ഈ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച്‌ ഒമാൻ ‐ യമൻ തീരത്തേക്ക്‌ നീങ്ങുമെന്നാണ്‌ കാലാവസ്‌ഥാ വകുപ്പ്‌ അറിയിക്കുന്നത്‌.   Read on deshabhimani.com

Related News