5 ജില്ലയിൽ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലയിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട്‌.  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചത്‌. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപംകൊണ്ട ചുഴിയാണ് ഇപ്പോഴത്തെ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലയിൽ ചൊവ്വാഴ്ചമുതൽ കനത്ത മഴയുണ്ട്‌‌. ശനിയാഴ്ച മുന്നറിയിപ്പുകളില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. Read on deshabhimani.com

Related News