കനത്ത മഴ : ആറ്‌ ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന്‌ അവധി



കൊച്ചി>  കനത്ത മഴ തുടരുന്നതിനാൽ സംസ്‌ഥാനത്ത്‌ തിരുവനന്തപുരം , എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂർ കൊല്ലം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.   ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എറണാകുളം ജില്ലയിലെ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്‌റ്റേറ്റ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐഎസ്‌ഇ സ്‌കൂകളുകൾ കേന്ദ്രീയ വിദ്യാലായം , അങ്കണവാടികൾ എന്നിവക്ക്‌ അവധി ബാധകമാണ്‌. പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജ്‌  ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജ്‌ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൊല്ലത്ത്‌ കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു.  തൃശൂർ ജില്ലയിൽ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഉച്ചക്ക്‌ ശേഷം അവധി പ്രഖ്യാപിച്ചു  . കോളേജുകൾക്ക്‌  അവധി ബാധകമല്ല.. Read on deshabhimani.com

Related News