ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്‌ ; ശനിയും ഞായറും ശക്തമായ മഴ



തിരുവനന്തപുരം ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ വകുപ്പ്‌. ഇവ അടുത്ത ദിവസം പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ്‌ സാധ്യത. വടക്കൻ തമിഴ്‌നാട്‌, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്‌ നൽകി. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ്‌. യുഎഇ നിർദേശിച്ച മാൻഡൗസ്‌ എന്ന പേരിൽ അറിയപ്പെടും. സംസ്ഥാനത്ത്‌ ശനിയും ഞായറും ശക്തമായ മഴയുണ്ടാകും. രണ്ടു ദിവസവും ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. വ്യാഴവും വെള്ളിയും സംസ്ഥാനത്ത്‌ നേരിയ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News