കാലവർഷം വരവായ‌്; തിങ്കളാഴ‌്ച വരെ കനത്ത മഴ



കൊച്ചി> മഴമേഘങ്ങളുമായ‌് തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ‌് വരവായി. ഇടവപ്പാതിയുടെ  വരവിന‌് മുന്നോടിയായി  തിങ്കളാഴ‌്ചവരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഉടൻ കാലവർഷം  കേരളതീരത്ത‌് തുടങ്ങുമെന്നാണ‌് കേന്ദ്ര കാലാവസ്ഥാവിഭാഗത്തിന്റെ  വിലയിരുത്തൽ. നിലവിൽ ലഭിക്കുന്നത‌് കാലവർഷത്തിന‌് മുന്നോടിയായുള്ള മഴയാണെന്നും അവർ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗങ്ങളിലും  ആൻഡമാൻ കടലിന്റെ തെക്കുഭാഗത്തും  നിക്കോബാർ ദ്വീപുകളിലും എത്തി. ബംഗാൾ ഉൾക്കടലിൽ അനുകൂലസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ  അറബിക്കടലിന്റെ തെക്കുഭാഗത്ത‌് എത്തിച്ചേരും.  തുടർന്ന‌് കേരളത്തിലേക്കും. 29 ന‌് ഇടവപ്പാതി സംസ്ഥോനത്ത‌് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.  കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യത്തൊഴിാലാളികൾ കടലിൽ പോകരുതെന്ന‌് മുന്നറിയിപ്പുണ്ട‌്.   Read on deshabhimani.com

Related News