നാളെ 3 ജില്ലയിൽ ശക്തമായ മഴ



തിരുവനന്തപുരം ശനിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വ്യാഴാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News