ഇന്ന്‌ കനത്തമഴ; കടൽക്ഷോഭം രൂക്ഷം, മലപ്പുറത്ത്‌ ഓറഞ്ച്‌ അലർട്ട്‌



കൊച്ചി> സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. . മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം , തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടുമുണ്ട്‌. കേരളതീരത്ത് കടൽക്ഷോഭം രൂക്ഷമാണ്‌.  മൂന്നുമുതല്‍ നാലുമീറ്റര്‍ വരെ ഉയരമുളള തിരയടിക്കാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം വായു  ചുഴലിക്കൊടുങ്കാറ്റ് ഉച്ചയ്ക്കുശേഷം ഗുജറാത്ത് തീരത്തെത്തും. അതിതീവ്രചുഴലിക്കാറ്റായി മാറിയ വായു മണിക്കൂറില്‍  കിലോമീറ്റര്‍ വേഗത്തിലാകും കരയിലെത്തുക. ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ദ്വാരകയ്ക്കും വെരാവലിനുമിടലിലാകും കൊടുങ്കാറ്റ് തീരമണയുക. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്നായി മൂന്നുലക്ഷത്തിലധികം ആളുകളെ ഗുജറാത്ത് സര്‍്ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പശ്ചിമ റെയില്‍വേ ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. പോര്‍ബന്തര്‍ അടക്കം നാലുവിമാനത്താവളങ്ങള്‍ അടച്ചു.   Read on deshabhimani.com

Related News