സംസ്‌ഥാനത്ത്‌ ബുധനാഴ്‌ചവരെ കനത്തമഴ; കൊല്ലത്ത്‌ കടലാക്രമണം



തിരുവനന്തപുരം> സംസ്ഥാനത്ത്‌ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി പെയ്യുകയാണ്‌. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട് . എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കൊല്ലം ജില്ലയുടെ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. മഴ കനത്ത ചങ്ങനാശ്ശേരിയിൽ ദുരിതാശ്വാസക്യാമ്പ്‌ തുറന്നു. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ കൂടി . ഇന്നലെ രാത്രിയോടെ 2395 അടി കവിഞ്ഞു. തുടർന്ന്‌ കെ എസ് ഇ ബി അതിജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. Read on deshabhimani.com

Related News