അറബിക്കടലിൽ ന്യൂനമർദം : ശക്‌തമായ മഴക്ക്‌ സാധ്യത; നാല്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌



കൊച്ചി> തെക്ക് കിഴക്കൻ അറബിക്കടലിൽ  മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ   കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. 14ന്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15ന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി മീ  മുതൽ കനത്ത മഴ ലഭിക്കാൻ സാധ്യത. മെയ്‌ 12ന്‌   ഇടുക്കി, 13 ന്‌  തിരുവനന്തപുരം, 14ന്‌ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, 15ന്‌ കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ എന്നീ ജീല്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദ രൂപീകരണഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.മൽസ്യതൊഴിലാളികൾ മെയ് 14  മുതൽ കടലിൽ പോകരുത്‌. ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തീരത്തെത്തിചേരണം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്.   Read on deshabhimani.com

Related News