2 ഹൈബ്രിഡ് കാറുകളുമായി ടൊയോട്ട



കൊച്ചി > ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ രണ്ടു പുതിയ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്,  ഹൈബ്രിഡ് പയനിയര്‍ എന്ന ടൊയോട്ട പ്രയസ് മോഡലുകളാണ് അവതരിപ്പിച്ചത്. പരിസ്ഥിതി  സൌഹാര്‍ദ ഹൈബ്രിഡ് സിനര്‍ജി ഡ്രൈവ്  പ്രയോജനപ്പെടുത്തിയാണ് പുതിയ കാംറി ഹൈബ്രിഡ്  പുറത്തിറക്കിയത്. ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന ഹൈബ്രിഡ് മോഡല്‍കൂടിയയാണിത്. പുതിയ കാംറി ഹൈബ്രിഡിന്റെ ന്യൂ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 31,98,500 രൂപയാണ്. എല്ലാ പുതിയ സ്പോര്‍ട്ടി രൂപകല്‍പ്പനകളും ആസ്വാദ്യകരമായ ഡ്രൈവിങ്ങുമായി സംയോജിപ്പിച്ചാണ് പുതിയ പ്രയസ് ആയ ഹൈബ്രിഡ് പയനിയര്‍ അവതരിപ്പിക്കുന്നത്. പുതിയ പ്രയസിന്റെ ന്യൂ ഡല്‍ഹിയിലെ എക്സ് ഷോറും വില 38,96,040 രൂപയാണ്. Read on deshabhimani.com

Related News