ടാറ്റയുടെ പിക്കപ് ട്രക്കുകൾ



ചെറിയ കമേഴ്‌സ്യൽ വാഹനങ്ങൾ ചരക്കുകൾ നീക്കുപോക്ക് ചെയ്യുന്നതിനേക്കാളുപരി സാധാരണക്കാരന്റെ വരുമാനമാർഗംകൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമേഴ്‌സ്യൽ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പിക്കപ് ട്രക്കുകളുടെ നിരയിലേക്ക് മൂന്ന് വാഹനങ്ങൾകൂടി കൊണ്ടുവരുന്നു. അതിൽ ഒന്നാണ് യോദ്ധ 2.0! 250 ന്യൂട്ടൻ മീറ്റർ ടോർക്കുള്ള 2.2 ലിറ്റർ ഡീസൽ എൻജിൻ ഊർജംപകരുന്ന യോദ്ധ 2.0 യുടെ പേ ലോഡ് കപ്പാസിറ്റി 2000 കിലോഗ്രാം ആണ്. 4x4, 4x2 എന്നീ ഓപ്ഷനുകളിൽ 1200 കെ‌ജി, 1500 കെ‌ജി, 1700 കെ‌ജി പേ ലോഡ് വേരിയന്റുകളിലും യോദ്ധ 2.0 ലഭ്യമാണ്. രണ്ടാമത്തേത്, ഇൻറ്റ വി 50 ആണ്. 1500 പേ ലോഡ് കപ്പാസിറ്റിയും 2960 എം‌എം ഡെക്ക് നീളവും ഉള്ള വി 50ക്ക്‌ ഊർജംപകരുന്നത് 220 ന്യൂട്ടൻ മീറ്റർ ടോർക്ക് ഉള്ള 1.5 ലിറ്റർ ഡീസൽ എൻജിനാണ്. മൂന്നാമത്തേത് ഇൻറ്റ വി 20 ആണ്. 1.2 ലിറ്റർ ബൈ ഫ്യുവൽ (പെട്രോളും സി‌എൻ‌ജിയും) ഉപയോഗിക്കാവുന്ന എൻജിൻ ഉൽപ്പാദിപ്പിക്കുന്നത് 106 ന്യൂട്ടൻ മീറ്റർ ടോർക്ക് ആണ്. വി 10, വി 30 എന്നീ സ്പെക്കുകളിലും ലഭിക്കുന്ന ഇൻറ്റ യില ഡാഷ് മൗന്റെഡ് ഗീയർ ലിവർ, വാക്‌ ത്രൂ കാബിൻ മുതലായ മോഡേൺ ഫീച്ചറുകളുമുണ്ട്. Read on deshabhimani.com

Related News