നാനോ ഉൽപ്പാദനം നിർത്തുന്നു



മുംബൈ> ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കുഞ്ഞൻ കാർ ‌എന്ന ഖ്യാതിയോടെ മാർക്കറ്റിലെത്തിയ ടാറ്റ നാനോ ഉൽപ്പാദനം നിർത്തുന്നു. അടുത്ത വർഷം ഏപ്രിലോടെ വിൽപ്പന അവസാനിപ്പിക്കുന്നതായി ടാറ്റാ മോട്ടോഴ‌്സ‌് വ്യാഴാഴ‌്ച അറിയിച്ചു.  പുതിയ സുരക്ഷാനിയമങ്ങൾ കൂടുതൽ നിക്ഷേപം ആവ‌ശ്യപ്പെടുന്നതിനാലാണ‌് പിൻവാങ്ങൽ. ഇടത്തരം ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ‌് 2009ൽ നാനോ വിപണിയിലിറക്കിയതെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ടാറ്റയ‌്ക്കായില്ല. Read on deshabhimani.com

Related News