ടാറ്റ ഹാരിയര്‍ ബിഎസ് 6 ഓട്ടോമാറ്റിക് കേരള വിപണിയിൽ



കൊച്ചി ടാറ്റ ഹാരിയർ 2020 ബിഎസ് 6 ഓട്ടോമാറ്റിക് മോഡൽ  കേരള വിപണിയിലെത്തി. ഗോകുലം മോട്ടോഴ്‌സിൽ കാത്തലിക് സിറിയൻ ബാങ്ക് സോണൽ മാനേജർ ജി ഹരിമോനും ​ഗോകുലം മോട്ടോഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ അരുൺകുമാറും ചേർന്ന് കേരളത്തിലെ ആദ്യ ഹാരിയർ 2020 ബിഎസ് 6 ഓട്ടോമാറ്റിക്  പുറത്തിറക്കി. 170 പിഎസ് ശക്തിയോടുകൂടിയ ഓട്ടോമാറ്റിക് ​ഗിയർ സിസ്റ്റം, പ്രീമിയം എസ്‌യുവി വിഭാ​ഗത്തിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ്, 17 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ആറുതരത്തിൽ ഇലക്ട്രിക്കലായി നിയന്ത്രിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോ​ഗ്രാം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. 13.69 ലക്ഷം രൂപയാണ് പ്രാരംഭവില. Read on deshabhimani.com

Related News