ഹീറോ സ്‌പ്ലെൻഡർ പ്ലസ് എക്‌സ്-‌ടെക്



ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോട്ടോർസൈക്കിളാണ് ഹീറോ മോട്ടോകോർപ്പിന്റെ സ്‌പ്ലെൻഡർ! രണ്ടാംസ്ഥാനക്കാരനിൽനിന്ന്‌ ഒരു ലക്ഷത്തിൽപ്പരം യൂണിറ്റുകൾക്കുമുന്നിലാണ് സ്‌പ്ലെൻഡർ! ഇപ്പോൾ പുതിയ ഫീച്ചറുകളും പുതിയ ടെക്നോളജിയുമായി സ്‌പ്ലെൻഡർ പ്ലസ് എക്സ്-ടെക് ലോഞ്ച് ചെയ്തു. ഈ കാലഘട്ടത്തിന് ഇണങ്ങുന്ന രീതിയിലുള്ള പ്രയോഗിക സവിശേഷതകളാണ് ഹീറോ മോട്ടോകോർപ് സ്‌പ്ലെൻഡർ പ്ലസ് എക്സ്-ടെക്കിൽ ചേർത്തിരിക്കുന്നത്. ഫുൾ ഡിജിറ്റൽ ക്ലോക്കിൽ ബ്ലൂ-ടൂത്ത് കണക്റ്റിവിറ്റി, കോൾ/എസ്‌എം‌എസ് ആലേർട്ട്, റിയൽ ടൈം മൈലേജ് ഇൻഡികേറ്റർ, ലോ ഫ്യുവൽ ഇൻഡികേറ്റർ, ഹൈ ഇന്റൻസിറ്റി പൊസിഷൻ ലാമ്പ് എന്നിവ കൂടാതെ സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ്, യു‌എസ്‌ബി ചാർജർ മുതലായവ പുതിയ ഫീച്ചറുകളാണ്. ഹീറോയുടെ പുതിയ ഐ‌എസ്3 ടെക്നോളജി, ഐഡിൽ സ്റ്റോപ് സ്റ്റാർട്ട് സിസ്റ്റം ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു. അഞ്ചു വർഷത്തെ വാരന്റിയോടുകൂടി ഹീറോ സ്‌പ്ലെൻഡർ പ്ലസ് എക്സ്-ടെക് എക്സ് ഷോറൂം വില കൊച്ചിയിൽ 73,740 രൂപയാണ്. Read on deshabhimani.com

Related News