റോയൽ എൻഫീൽഡ് ക്ലാസിക് 350 
ക്യാമ്പയിന്‍ തുടങ്ങി



കൊച്ചി റോയൽ എൻഫീൽഡ് കമ്പനിക്ക് ചരിത്രവിജയം നേടിക്കൊടുത്ത ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ പെരുമ ഉയർത്തിക്കാട്ടുന്നതിന്‌ പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. കാലാതീതമായ ക്ലാസിക് എന്ന ഈ പരിപാടിയുടെ ഭാ​ഗമായി ക്ലാസിക് 350 ഉപയോ​ഗിച്ചവരോട് ഇതിന്റെ പ്രത്യേകതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ കമ്പനി അഭ്യർഥിച്ചിരുന്നു. ക്ലാസിക് 350ൽ യാത്ര ചെയ്യുന്ന ഫോട്ടോ, അനുഭവങ്ങൾ തുടങ്ങിയ വീഡീയോ രൂപത്തിൽ ടൈംലെസ് ക്ലാസിക് എന്ന ഹാഷ് ടാഗിൽ റോയൽ എൻഫീൽഡിലേക്ക് ടാ​ഗ് ചെയ്യുകയാണ് വേണ്ടത്. ഇതിനകം അയ്യായിരത്തിലേറെ അഭിപ്രായങ്ങൾ ലഭിച്ചതായി ചീഫ് കൊമേഴ്സ്യൽ ഓഫീസർ ലളിത് മല്ലിക് അറിയിച്ചു. Read on deshabhimani.com

Related News