വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ചയുമായി നിസ്സാന്‍ മാഗ്‌നൈറ്റ് എത്തി



നിസ്സാന്റെ ഏറ്റവും പുതിയ കോംപാക്ട്‌ എസ്‌യുവിയായ നിസ്സാൻ മാഗ്‌നൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ നിരത്തുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന മാഗ്‌നൈറ്റ് ഇന്ത്യയിൽത്തന്നെ നിർമിച്ചതാണ്. നിസ്സാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുള്ള ഈ വാഹനം, നിസ്സാൻ നെക്സ്റ്റ് സ്ട്രാറ്റജിക്കുകീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ്‌. ഡ്രൈവർക്ക്, വാഹനത്തിനുമുകളിൽനിന്നുള്ള ഒരു വെർച്വൽ പക്ഷിയുടെ കാഴ്ച നൽകുന്ന എറൗണ്ട് വ്യൂ മോണിറ്റർ (എവിഎം) സംവിധാനം ഈ എസ്‌യുവിയിൽ വ്യത്യസ്തമായ ഡ്രൈവിങ് അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.   പുതിയ എച്ച്ആർഎഒ 1.0 ലിറ്റർ ടർബോ എൻജിനാണ് ഇതിലുള്ളത്. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്‌നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ആകർഷണീയമായ ഹെഡ് ലാമ്പുകൾ, എൽ- ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ്‌ ലൈറ്റുകൾ, മികച്ച ഇരിപ്പിടസൗകര്യങ്ങൾ, വിശാലമായ ഇന്റീരിയർ എന്നിവയാണ് വാഹനത്തിന് കമ്പനി ചൂണ്ടിക്കാട്ടുന്ന മറ്റു ചില പ്രത്യേകതകൾ. വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആംബിയന്റ്, മൂഡ് ലൈറ്റിങ്‌, പ്രീമിയം സ്പീക്കറുകൾ എന്നിവയുള്ള ടെക് പായ്ക്കും നിസ്സാൻ മാഗ്‌നൈറ്റിനുണ്ട്. അഞ്ച് മോണോടോൺ, നാലു ഡ്യുവൽ ടോൺ എന്നിവ ഉൾപ്പെടെ ഒമ്പത് വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭ്യമാണ്.   Read on deshabhimani.com

Related News