ബിഎംഡബ്ള്യൂവില്‍നിന്ന് 2 പുതിയ മോഡലുകള്‍



അതിവേഗം വളരുന്ന ആഡംബര കാര്‍ വിപണിയില്‍ ബിഎംഡബ്ള്യു രണ്ടു പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ചു.   സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിളിലെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാം തലമുറ ബിഎംഡബ്ള്യു എക്സ് 1  അതിലാദ്യത്തേത്. ഓട്ടോ എക്സ്പോ 2016 ല്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വാഹനം അനാവരണം ചെയ്തത്. ചെന്നൈയിലെ ബിഎംഡബ്ള്യു പ്ളാന്റില്‍ പ്രാദേശികമായി നിര്‍മിക്കുന്ന മോഡലെന്ന പ്രത്യേകതയും എക്സ് 1നുണ്ട്. കൂടുതല്‍ വിശാലവും സുഖപ്രദവും എക്സലന്റ് ഡ്രെെവിങ് ഡൈനാമിക്സും ഒത്തിണങ്ങിയ വാഹനമാണ്. ആവേശകരമായ പവര്‍ ഡെലിവറിയും മികച്ച റെസ്പോണ്‍സീവ്നെസുമാണ് വാഹനത്തിനുള്ളത്.നഗര സവാരിക്കും ഓഫ് റോഡ് സവാരിക്കും ഒരേപോലെ മികവുള്ള ഓള്‍ ന്യൂ ബിഎംഡബ്ള്യു എക്സ് 1 സജീവമായ ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യവാഹനമാണ്. മൂന്ന് എക്സ്ക്ളുസീവ് ഡിസൈന്‍ സ്കീമുകളില്‍ പുതിയ എക്സ് 1 ലഭിക്കും. എക്സ്പെഡിഷന്‍, സാഹസികതയും കരുത്തും സമന്വയിക്കുന്ന ബിഎംഡബ്ള്യു എക്സ്ളൈന്‍, അത്ലറ്റിക്കും ഡൈനാമിക്കുമായ എം സ്പോര്‍ട്ട്. പെട്രോള്‍ വേരിയന്റ് പിന്നീട് അവതരിപ്പിക്കും . ബിഎംഡബ്ള്യു എക്സ് 1 എസ് ഡ്രെെവ് എക്സ്പെഡിഷന് ഡല്‍ഹി എക്സ് ഷോറൂം വില പ്രകാരം 29,90,000 രൂപയാണ് വില. ബിഎംഡബ്ള്യു എക്സ് 5 എക്സ്ഡ്രൈവ് 30 ഡി എം സ്പോര്‍ട്ട് അണ് കരുത്താര്‍ന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാകുന്ന അടുത്ത മോഡല്‍.ചലനാത്മക സാന്നിധ്യമാണിതിന്റെ പ്രത്യേകതയായി കമ്പനി ഉയര്‍ത്തി കാട്ടുന്നത്. അത്ലറ്റിക് രൂപകല്‍പ്പന, പ്രീമിയം ഗുണനിലവാരം എന്നിവ എം കാറിന്റെ  തനത് സവിശേഷതകളാണ്. സമാനതകളില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍, ടച്ച് കണ്‍ട്രോളോടു കൂടിയ ഐ ഡ്രൈവ്, ഉയര്‍ന്ന മികവുള്ള വിനോദ സംവിധാനങ്ങള്‍ ഇവയൊക്കെ ഈ മോഡലിനെ ശ്രദ്ധേയമാക്കുന്നു. ഉള്‍ത്തളത്തിന്റെ ആഭിജാത്യവും വിട്ടു വീഴ്ചയില്ലാത്ത ഡ്രൈവിങ് അനുഭൂതിയും എക്സ് 5ന്റെ എടുത്ത് പറയാവുന്ന സവിശേഷതകളാണ്. 75,90,000 ആണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.   Read on deshabhimani.com

Related News