പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ ചുവടുവെപ്പിന്‌ എം ജി; പ്ലാന്റിലേക്കുള്ള 50 ശതമാനം വൈദ്യുതി ഇനി കാറ്റിൽ നിന്ന്‌



കൊച്ചി > ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഇലക്‌ട്രിക്, ഇന്റര്‍നെറ്റ് വാഹന നിർമാതാക്കളായ എം‌ ജി മോട്ടോര്‍സ് ഇന്ത്യ പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ അടുത്ത ചുവടുവെപ്പിനൊരുങ്ങുന്നു. ഇതിനായി ക്ലീന്‍ മാക്‌സു (ക്ലീന്‍ മാക്‌സ് എന്‍വൈറോ എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) മായി സഹകരിക്കും.   ഗുജറാത്തിലെ എംജിയുടെ ഹലോള്‍ പ്ലാന്റിന്റെ പ്രവർത്തിനാവശ്യമായ 50 ശതമാനം വൈദ്യുതി ഇനി ക്ലീന്‍ മാക്‌സിന്റെ രാജ്കോട്ടിലെ വിന്‍ഡ് സോളാര്‍ ഹൈബ്രിഡ് പാര്‍ക്കില്‍ നിന്ന്‌ ലഭ്യമാക്കും. ഇതിലൂടെ അടുത്ത 15 വര്‍ഷത്തില്‍ ഏകദേശം 2 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറക്കുവാന്‍ കഴിയും. 13 ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന് തുല്യമാണിത്‌. ഫെബ്രുവരി 2022 മുതല്‍ അടുത്ത 15 വര്‍ഷത്തേക്ക് ക്ലീന്‍ മാക്‌സില്‍ നിന്നും വൈദ്യുതി സ്വീകരിക്കാനാണ് കരാര്‍. Read on deshabhimani.com

Related News