കുടുതൽ കരുത്തോടെ മഹീന്ദ്ര ടിയുവി 300 പ്ലസ്‌



പത്തുലക്ഷം രൂപയിൽ കുറഞ്ഞ വിലയ്ക്ക് യഥാർഥ എസ്യുവി എന്ന ആവശ്യം യാഥാർഥ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  ടിയുവി 300 പ്ലസ് നിരത്തിലെത്തി. വിശാലമായ ഉൾഭാഗവും സുഖകരമായ ഡ്രൈവിങ്ങും വാഗ്ദാനംചെയ്യുന്ന ഒമ്പത‌് സീറ്റർ ടിയുവി 300 പ്ലസ‌് 2015ൽ അവതരിപ്പിച്ച ടിയുവി 300 ന്റെ ചുവടുപിടിച്ചാണ‌് വരുന്നത‌്‌. കൂടുതൽ സ്ഥലവും കരുത്തും എന്ന ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ടിയുവി 300 പ്ലസ് വിപണിയിലിറക്കുന്നതെന്ന് കമ്പനി അറിയിച്ചു 4400 എംഎം നീളവും 1835 എംഎം വീതിയും 1812 എംഎം ഉയരവും ഉള്ള യഥാർഥ എസ്യുവിയായാണ് ടിയുവി 300 പ്ലസിന്റെ വരവെന്ന‌് കമ്പനി അവകാശപ്പെടുന്നു. ഫ്രണ്ട് ഗ്രിൽ, അലോയ് വീൽ എന്നിവ  കാഴ്ചയ‌്ക്ക് ഗാംഭീര്യം നൽകുന്നു. വിപണിയിൽ കരുത്തു തെളിയിച്ച  120 ബിഎച്ച്പി, 2.2 ലിറ്റർ എം ഹോക് എൻജിനാണ് ടിയുവിയുടെ ശക്തി. 280 എൻ എം ടോർകും ടിയുവി വാഗ്ദാനംചെയ്യുന്നു. സ്കോർപ്പിയോയിൽനിന്ന് ഉൾക്കൊണ്ട ഷാസിയും  ശക്തമായ സ്റ്റീൽബോഡിയും  സുരക്ഷ കൂട്ടുന്നു. യാത്ര കൂടുതൽ സുഖപ്രദമാക്കാൻ കുഷ്യൻ സസ്പെൻഷൻ സാങ്കേതികവിദ്യയും തുകൽസീറ്റുകളും ഉപകരിക്കും. ഹൈവേയിലെ ഡ്രൈവിങ് ആസ്വാദനത്തിന് സിക്സ് സ്പീഡ് ട്രാൻസ്മിഷനുണ്ട്. പിന്നിലെ സീറ്റുകൾ മടക്കി ലഗേജ് വയ‌്ക്കാൻ കൂടുതൽ ഇടം കണ്ടെത്താം. ജിപിഎസ് നാവിഗേഷനോടുകൂടിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റിനായി നൽകിയിട്ടുണ്ട്. ബ്ലൂ സെൻസ് ആപ്, എകോ മോഡ്, മൈക്രോ ഹൈബ്രിഡ്,  ബ്രേക് എനർജി റീജനറേഷൻ, ഇന്റലി പാർക് റിവേഴ്സ് അസിസ്റ്റ് തുടങ്ങിയ സാങ്കേതികസൗകര്യങ്ങളിലും പുതുമകളുണ്ട്.  മജസ്റ്റിക് സിൽവർ, ഗ്ലേഷിയർ വൈറ്റ്, ബോൾഡ് ബ്ലാക്, ഡൈനാമോ റെഡ്, മോൾട്ടൻ ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാണ്. പി 4, പി 6, പി 8 എന്നിങ്ങനെ മൂന്നുപതിപ്പുകളാണുള്ളത്. 9.66 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.   Read on deshabhimani.com

Related News