ലോക്ക്ഡൗണില്‍ പ്രത്യേക സർവീസ് പാക്കേജുമായി നിസാന്‍



കൊച്ചി കോവിഡ്-–19 പ്രതിസന്ധിയിൽ ഉപയോക്താക്കളെ സഹായിക്കുന്നതിന്‌ നിസാൻ മോട്ടോർ ഇന്ത്യ പ്രത്യേക സർവീസ് പാക്കേജ് പ്രഖ്യാപിച്ചു.  ലോക്ക്ഡൗൺ കാലത്ത്‌ സൗജന്യ സർവീസും വാറന്റിയും എക്‌സ്റ്റന്റഡ് വാറന്റിയും അവസാനിക്കുന്ന ഉപയോക്താക്കൾക്ക് ലോക്ക്ഡൗൺ കഴിഞ്ഞശേഷവും ഒരുമാസത്തേക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും. ലോക്ക്ഡൗൺ സമയത്ത് എമർജൻസി റോഡ് സൈഡ് അസിസ്റ്റൻസും ലഭ്യമാക്കും. വെബ്സൈറ്റ്, സോഷ്യൽ മീഡിയ ചാനലുകൾ, ഇ–മെയിൽ എന്നിവവഴി ലോക്ക്ഡൗൺ സമയത്തും എല്ലാ ഉപയോക്താക്കൾക്കും കമ്പനിയുമായും സർവീസ് കേന്ദ്രങ്ങളുമായും ബന്ധപ്പെടാമെന്നും നിസാൻ മോട്ടോഴ്‌സ് ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ അറിയിച്ചു. Read on deshabhimani.com

Related News