യുവാക്കളുടെ മനംകവരാന്‍ ഗ്രാസിയ എത്തി



ഇന്ത്യന്‍ ഓഹരിവിപണിയില്‍ അതിവേഗം കുതിക്കുന്ന വിഭാഗം സ്കൂട്ടറുകളുടേതാണ്. ഇതു മനസ്സിലാക്കിയാണ് ഹോണ്ട പുതിയ സ്കൂട്ടര്‍ ഗ്രാസിയ അവതരിപ്പിച്ചത്. നവീന സാങ്കേതിക വിദ്യയുടെ പിന്‍ബലംകൂടിയായപ്പോള്‍  യുവാക്കളുടെ മനസ്സിലും ഈ പുതിയ നഗരസ്കൂട്ടര്‍ ഇടംപിടിച്ചുകഴിഞ്ഞു.  ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുള്ളതിന് പുറമെയാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും ഉള്‍പ്പെടുത്തി ഗ്രാസിയകൂടി എത്തിയത്. സൌകര്യ പ്രദമായ യാത്രയ്ക്കിണങ്ങിയ ഡിസൈനും ഉന്നത ഗുണനിലവാരവും ഗ്രാസിയ ഉറപ്പുനല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ മീറ്റര്‍, എകോ സ്പീഡ് ഇന്‍ഡികേറ്റര്‍ തുടങ്ങി സ്കൂട്ടര്‍വിപണിയില്‍തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഒട്ടേറെ പുതുമകള്‍ ഗ്രാസിയയിലുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. 125 സിസിയുടെ ബിഎസ് 4 എന്‍ജിനാണുള്ളത്. ഒരേസമയം മൈലേജും പവറും ഉറപ്പുതരുന്ന മുന്നിലേയും പിന്നിലെയും വീലുകളില്‍ ആനുപാതികമായ ശക്തി നല്‍കി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയുള്ള കോംബി എന്‍ജിനാണിത്. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റും ഗ്രാസിയയിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറും നല്‍കുന്നു.   മുഴുവന്‍ ഡിജിറ്റല്‍സംവിധാനമാണ് സ്കൂട്ടറിലുള്ളത്. സ്പീഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ്, ക്ളോക്ക് എന്നിവയുമുണ്ട.് ആറ് നിറങ്ങളില്‍ ഗ്രാസിയ ലഭിക്കും. 57,897  രൂപയാണ്  ഡല്‍ഹി എക്സ് ഷോറൂംവില. Read on deshabhimani.com

Related News