ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സിന്റെ 
ഇലക്‌ട്രിക്‌ വാഹനങ്ങൾ അവതരിപ്പിച്ചു



കൊച്ചി സ്റ്റാർട്ടപ് സംരംഭമായ ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സ് കോർപറേഷന്റെ നവീന സാങ്കേതികവിദ്യകൾ അടങ്ങിയ പുതിയ ഇലക്‌ട്രിക്‌ വാഹനങ്ങൾ വ്യവസായമന്ത്രി പി രാജീവ്, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ ചേര്‍ന്ന് അവതരിപ്പിച്ചു. ടി ജെ വിനോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ച് ലാൻഡി ലാൻസോ ഇ ബൈക്കായ ലാൻഡി ഇ ഹോഴ്‌സ്, ലാൻഡി ലാൻസോ ഇ സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് വിപണിയിൽ ഇറക്കുന്നത്.  അതിവേഗ ചാർജിങ് സംവിധാനമുള്ള ബാറ്ററികളാണ് ഈ വാഹനങ്ങളുടെ സവിശേഷത. നാല് മാസത്തിനുള്ളിൽ രണ്ട് മോഡലുകളും വിപണിയിൽ ഇറക്കുമെന്ന് ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു.   Read on deshabhimani.com

Related News