കൂടുതല്‍ കരുത്തും പുതുമകളുമായി മഹീന്ദ്ര ടിയുവി 300



മുംബൈ > മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയായ ടിയുവി 300ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ടി8, ടി8 എഎംടി മോഡലുകളില്‍ ഉയര്‍ന്ന എന്‍ജിന്‍ശേഷിയാണ് പ്രത്യേകത. മുംബൈയിലെ എക്സ് ഷോറൂം വില 8.87 ലക്ഷം രൂപമുതലാണ്. ഒട്ടേറെ പുതുമകളുമായാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. പുതിയ എംഹോക്ക് എന്‍ജിന്‍ 100 ബിഎച്ച്പി കരുത്തും, വര്‍ധിച്ച 240 എന്‍എം ടോര്‍ക്കും ലഭ്യമാക്കും. പരിഷ്കരിച്ച ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സാങ്കേതികത നല്‍കുന്ന ആദ്യ ഇന്ത്യന്‍ എസ്യുവിയായ ടിയുവി 300 കൈകാര്യംചെയ്യല്‍ കൂടുതല്‍ ആയാസ രഹിതമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News