പുതിയ എത്തിയോസ് ലിവ പുറത്തിറക്കി



കൊച്ചി > ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ആകര്‍ഷണീയമായ പുതിയ രൂപകല്‍പ്പനയോടും  സുരക്ഷാസംവിധാനങ്ങളോടും കൂടെ പുതിയ ഡ്യൂവല്‍ ടോണ്‍ എത്തിയോസ് ലിവ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആധുനികതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുള്ള രൂപകല്‍പ്പനയാണ് പുതിയ ഡ്യൂവല്‍ ടോണ്‍ എത്തിയോസ് ലിവയ്ക്കുള്ളത്. സ്പോര്‍ട്ടി റൂഫ് സ്പോയ്ലര്‍, പുതിയ ഡ്യൂവല്‍ ടോണ്‍, കറുപ്പില്‍ ഫിനിഷ് ചെയ്ത ശക്തമായ മുന്നിലെ ഗ്രില്‍. ക്രോം ഫോഗ് ലാമ്പുകള്‍, ഇലക്ട്രോണിക് ആയി മടക്കാവുന്ന മിററുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ശക്തമായ രൂപവും ഭംഗിയും ഒരുമിച്ചു നല്‍കുകയാണ്. പെട്രോളില്‍ 5,94,535 രൂപമുതല്‍ 6,44,861 രൂപവരെയും ഡീസലില്‍ 7,24,361 രൂപമുതല്‍ 7,61,403 രൂപവരെയുമാണ് പുതിയ ഡ്യൂവല്‍ ടോണ്‍ എത്തിയോസ് ലിവയുടെ ആകര്‍ഷകമായ വില. Read on deshabhimani.com

Related News