മില്യണ്‍ ആര്‍ സ്പെഷ്യല്‍ എഡിഷനുമായി ടിവിഎസ് ജുപ്പിറ്റര്‍



കൊച്ചി >  ഇന്ത്യയിലെ  വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളിലെന്നായ ടിവിഎസ് മോട്ടോഴ്സ് ടിവിഎസ് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ സ്പെഷ്യല്‍ എഡിഷന്‍ വിപണിയിലിറക്കി. 30 മാസത്തിനുള്ളില്‍ വിറ്റഴിച്ച ആഘോഷങ്ങളുടെ ഭാഗമായാണ് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ അവതരിപ്പിച്ചത്. ജുപ്പിറ്റര്‍ മില്യണ്‍ ആറില്‍ 10 പ്രത്യേക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍ വൈന്‍ നിറമുള്ള പുതിയ ജുപ്പിറ്ററില്‍ ഡ്യുവല്‍ ടോണ്‍ സീറ്റാണുള്ളത്.മുന്‍ഭാഗത്തെ ഡിസ്ക് ബ്രേയ്ക്ക്, മൊബൈല്‍ ചാര്‍ജര്‍ സംവിധാനം, ക്രോം മിറര്‍, ഫ്ളോര്‍ മാറ്റ്, മില്യണ്‍ ആര്‍ കീ റിങ് എന്നിവയാണ് മറ്റ് ഘടകങ്ങള്‍. സമ്പൂര്‍ണ അലൂമിനിയം ലോ–ഫിക്ഷന്‍ 110 സിസി എന്‍ജിന്‍, ഏറ്റവും മികച്ച ഇന്ധനക്ഷമത, മെറ്റല്‍ബോഡി എന്നിവയോടുകൂടിയാണ് മില്യണ്‍ ആറിന്റെ വരവ്. ഡല്‍ഹി എക്സ് ഷോറൂം വില 53,034 രൂപ. പത്തുലക്ഷം കുടുംബങ്ങള്‍ ടിവിഎസില്‍ അര്‍പ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും ഉള്ള കമ്പനിയുടെ ആദരംകൂടിയാണ് Read on deshabhimani.com

Related News