ടാറ്റായുടെ ടിഗോര്‍ കേരളത്തിലവതരിപ്പിച്ചു



അടിയന്തര നടപടി ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ിമശീിേമഹ/ൌയവമവെശിശമഹശ്ശശെമേെഹംമൃൃമഷമവെേമി/636285 കൊച്ചി> പുതുതലമുറയ്ക്കായി ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുതിയ സ്റ്റൈല്‍ബാക്ക് ടിഗോര്‍ കൊച്ചിയില്‍ നിരത്തിലിറക്കി. മികവുറ്റ രൂപകല്‍പ്പനയാണ് ടിഗോറിന്റെ പ്രത്യേകത. റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍പ്പതിപ്പിന് കൊച്ചിയിലെ എക്സ്ഷോറൂം വില 4.91 ലക്ഷം രൂപയും റിവോടോര്‍ക്ക് 1.05 ലിറ്റര്‍ ഡീസല്‍പതിപ്പിന്റെ  വില 5.83 ലക്ഷം രൂപയുമാണ്. ഹെക്സ വിപണിയിലെത്തി  രണ്ടുമാസത്തിനുശേഷമാണ് ടാറ്റാ മോട്ടോഴ്സ് ഈ പുതിയ വാഹനം അവതരിപ്പിക്കുന്നത്. പുതുതലമുറ വാഹനങ്ങളായ ടിയാഗോ, ഹെക്സ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ 650 വില്‍പ്പനകേന്ദ്രങ്ങളിലും 500 സര്‍വീസ് ടച്ച് പോയിന്റുകളിലും അവതരിപ്പിക്കും 2017-18 സാമ്പത്തികവര്‍ഷത്തില്‍ ടാറ്റാ മോട്ടോഴ്സ് പുതിയ 200 സെയില്‍സ് ടച്ച് പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിങ് മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. രൂപകല്‍പ്പനയില്‍ മാത്രമല്ല, ഉയര്‍ന്ന സുരക്ഷ, യാത്രാസുഖം, പ്രകടനം  എന്നിങ്ങനെ ടിഗോറിന് പ്രത്യേകതകള്‍ ഏറെയാണ്. കൂടുതല്‍ ലെഗ്റൂം, 24 യൂട്ടിലിറ്റി സൌകര്യങ്ങള്‍, ആവശ്യാനുസരണം സ്റ്റോറേജ് എന്നിവ ലഭ്യമാണ്. രൂപകല്‍പ്പനയിലെ മികവിനൊപ്പം പ്രകടനത്തിലും മികവുണ്ട്. രണ്ട് എന്‍ജിനുകള്‍ക്കും ഇക്കോ, സിറ്റി എന്നിങ്ങനെ മള്‍ട്ടിഡ്രൈവ് മോഡുകളിലും ലഭ്യമാണ്. എട്ട് വേരിയന്റുകള്‍ വിപണിയിലുണ്ട്. കോപ്പര്‍ ഡാസില്‍, എസ്പ്രസോ ബ്രൌണ്‍, പിയര്‍ ലേസന്റ്വൈറ്റ്, പ്ളാറ്റിനം സില്‍വര്‍, സ്ട്രൈക്കര്‍ ബ്ളൂ, ബെറിറെഡ് എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ ടിഗോര്‍ ലഭ്യമാണ്. Read on deshabhimani.com

Related News