പുതിയ ഡസ്റ്റര്‍ വിപണിയിലെത്തി



കൊച്ചി> റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ നിര കൊച്ചിയില്‍ അവതരിപ്പിച്ചു. അടുത്തിടെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച വാഹനം ഇന്ത്യയിലാദ്യമായി 6 സ്പീഡ് ഈസി–ആര്‍ എഎംടി സഹിതമാണ് എത്തുന്നത്. ലോകോത്തര എന്‍ജിനീയറിങ്, സ്റ്റൈലിങ്, സുരക്ഷ, സുഖസൌകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം 32ലധികം പുതുമകളാണ് വാഹനത്തിനുള്ളത്. ഇന്ത്യന്‍ വാഹനവ്യവസായരംഗത്ത് പുതിയൊരു വിഭാഗത്തിനുതന്നെ തുടക്കം കുറിയ്ക്കാന്‍ ഡസ്റ്ററിനെ സഹായിച്ച സവിശേഷമായ ക്രോസ്സ് ഓവര്‍ സ്റ്റൈല്‍ രൂപം നിലനിര്‍ത്തിയിരിക്കുന്ന വാഹനത്തെ പുതിയ മാറ്റങ്ങള്‍  ആകര്‍ഷകമാക്കുന്നുവെന്ന്  റെനോ ഇന്ത്യ സെയ്ല്‍സ് ആന്റ് നെറ്റ്വര്‍ക്ക് തലവന്‍ ബ്രൂണോ ലോപ്സ് പറഞ്ഞു. പുതിയ 6 സ്പീഡ് ഈസി–ആര്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്റെയും നിരവധി ഡിസൈന്‍, സാങ്കേതികമാറ്റങ്ങളുടെയും ഒപ്പം ആകര്‍ഷകമായ വിലയുടെയും സഹായത്തോടെ ഡസ്റ്ററിന്  എസ്യുവി വിഭാഗത്തിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു വകഭേഭദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. അവതരണത്തോടനുബന്ധിച്ച് പെട്രോള്‍മോഡലുകള്‍ക്ക്് 8,66,999 രൂപ മുതല്‍ 13,76,999 രൂപ വരെയും ഡീസല്‍ മോഡലിന് 11,86,999 രൂപയുമാണ് വില.  19.72 കിലോമീറ്റര്‍ പ്രതി ലിറ്ററാണ് വാഹനത്തിന്റെ മൈലേജ്. Read on deshabhimani.com

Related News