നഗരങ്ങൾക്കായി മഹീന്ദ്ര ബൊലേറോ സിറ്റി പിക്‌ അപ്‌



കൊച്ചി  ന​ഗരങ്ങളിലെ ചരക്കുവിതരണത്തിന് അനുയോജ്യമാംവിധം മഹീന്ദ്ര രൂപകൽപ്പന ചെയ്ത ബൊലേറോ സിറ്റി പിക്‌അപ്‌ വിപണിയിലിറക്കി. 1.4 ടൺ ഭാരവാഹകശേഷിയുള്ള ഇതിന്റെ കാർഗോ ബോക്സിന്‌ 8.7 അടി നീളവും 5.6 അടി വീതിയുമുണ്ട്. വലുപ്പം കൂടിയ സാധനങ്ങൾ അനായാസം വഹിക്കാനാകുമെന്നും വലുപ്പം കൂടിയ ടയറുകൾ മെച്ചപ്പെട്ട ​ഗതാ​ഗതം  ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉറപ്പേറിയ പിൻ സസ്പെൻഷനാണ് മറ്റൊരു സവിശേഷത. കൊച്ചിയിലെ എക്സ്ഷോറൂം വില 6.26 ലക്ഷം രൂപ. Read on deshabhimani.com

Related News