മെഴ്‌സിഡസ് ബെന്‍സ് എസ് 400 വിപണിയില്‍



ആഡംബര വാഹനവിപണിയിലെ കിട മത്സരങ്ങള്‍ക്ക് ആക്കം കൂട്ടി മെഴ്സിഡസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ് ക്ളാസിന്റെ പുതിയ പതിപ്പായ എസ് 400 ആണ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. 333 എച്ച്പി ശക്തിയും 480 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന മൂന്ന് ലിറ്റര്‍ വി6 എന്‍ജിനാണ് വാഹനത്തിന്. 7ജി–ട്രോണിക് പ്ളസ് ട്രാന്‍സിഷനാണ് വാഹനത്തിലുള്ളത്. മികച്ച യാത്രാസുഖം നല്‍കുന്ന എസ് 400ല്‍ എയര്‍മാറ്റിക് സസ്പെന്‍ഷന്‍, ഇഎസ്പി, 8 എയര്‍ബാഗുകള്‍, പ്രീ സെയ്ഫ്, ബ്രേക്ക് അസിസ്റ്റ്, ഹോള്‍ഡ് സംവിധാനത്തോടുകൂടിയ അഡാപ്റ്റീവ് ബ്രേക്ക്സ്, എഎസ്ആര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും  ഒരുക്കിയിട്ടുണ്ട.്  7 നിറത്തിലുള്ള ആംബിയന്‍സ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഹോട്ട്സ്റ്റോണ്‍ മസാജ് സംവിധാനം തുടങ്ങിയവ വാഹനത്തെ ആഡംബരപൂര്‍ണ്ണമാക്കുന്നു. ഉള്ളിലെ ഉയര്‍ന്ന നിലവാരത്തിലുള്ള അപ്ഹോള്‍സ്റ്ററി സീറ്റുകള്‍ കൂടാതെ സെന്റര്‍ കണ്‍സോള്‍, ഡോര്‍ പാനലുകള്‍ എന്നിവയുമുണ്ട്. തിരശ്ചീനമായ രേഖകളോടു കൂടിയ സമകാലീനരൂപകല്‍പനയാണ് ഉള്ളില്‍. കൂടാതെ മരത്തില്‍ നിര്‍മിതമായ ട്രിം ‘ഭാഗങ്ങളുമുണ്ട്. മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒ യുമായ റോളണ്ട് ഫോള്‍ജറും മഹാവീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യശ്വന്ത് ഝബക്കും ചേര്‍ന്നാണ് വാഹനം അവതരിപ്പിച്ചത്. 24 സ്പീക്കറോടും 24 ചാനല്‍ ആംപ്ളിഫയറോടും കൂടിയ 1520 വാട്സ് ബേമസ്റ്റര്‍ 3ഡി സറൌണ്ട് സൌണ്ട് സിസ്റ്റമാണ് വാഹനത്തിലുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 8 എയര്‍ബാഗുകള്‍, 360 ഡിഗ്രി സറൌണ്ട് ക്യാമറ, ഡൈനാമിക് കോര്‍ണറിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. 1.31 കോടി രൂപയാണ് വാഹനത്തിന്റെ ഹൈദരാബാദ് എക്സ്ഷോറൂം വില. Read on deshabhimani.com

Related News