എം‌ജിയുടെ 
സർവീസ് ഓൺ വീൽസ്



എം‌ജി മോട്ടോർ ഇന്ത്യ ഉപയോക്താക്കളുടെ സൗകര്യാർഥം സർവീസ് ഓൺ വീൽസ് അവതരിപ്പിച്ചു. കാര്യക്ഷമവും വേഗവും ഒത്തുചേർന്ന സർവീസ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു സംരംഭം കമ്പനി തുടങ്ങുന്നത്. ഗുജറാത്തിലെ രാജ്കോട്ടിൽ തുടങ്ങിയ ഈ സംരംഭം ക്രമേണ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പ്ലാൻ. സാധാരണയുണ്ടാകുന്ന റിപ്പെയറുകൾ കൂടാതെ സമയാസമയങ്ങളിൽ വേണ്ട  മെയ്‌ന്റെനൻസിലും സഹായകമാകും. കമ്പനി ട്രെയിനിങ് കൊടുത്ത് സാക്ഷ്യപ്പെടുത്തിയ ടെക്‌നീഷ്യൻമാർ ആയിരിക്കും വാഹനങ്ങൾ സർവീസ് ചെയ്യുന്നത്. ഒരു വർക്‌ഷോപ്പിൽ  കിട്ടുന്ന എല്ലാ സൗകര്യങ്ങളും സ്‌പെയർപാർട്ടുകളും ഇവിടെ ലഭ്യമായിരിക്കും. ലളിതമായ ബുക്കിങ് രീതിയിലൂടെ ഉപയോക്താക്കളുടെ സൗകര്യാർഥം സർവീസിനായി  കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.  ഒരു മൊബൈൽ വർക്‌ഷോപ്പുപോലെയായിരിക്കും ഇത് പ്രവർത്തിക്കുന്നത്. ഹൈഡ്രോളിക് പവർ ലിഫ്‌റ്റുവഴി വാഹനങ്ങൾ ഉയർത്താനും എയർ കംപ്രസ്സർ ഉള്ള വാഷിങ് പമ്പുകൊണ്ട് വാഷ് ചെയ്യാനും കൂടാതെ ഡ്രൈ വാഷ് ചെയ്യാനുള്ള സൗകര്യവും ഈ മൊബൈൽ വർക്‌ഷോപ്പിൽ ഉണ്ട്. ഡിജിറ്റൽ ഓയിൽ ഡിസ്പെൻസർ, വേസ്റ്റ് ഓയിൽ കലക്‌ഷൻ ടാങ്ക്, ഫിൽട്ടർ റെഗുലേറ്റർ ലൂബ്രികെറ്റർ യൂണിറ്റ്, വീൽ ബാലൻസർ, ഇലക്ട്രിക് കൺട്രോൾ ബോക്സ് എന്നിവയും ഈ മൊബൈൽ യൂണിറ്റിന്റെ ഭാഗമായുണ്ട്. ഈ സംരംഭം കൂടാതെ മൈ എം‌ജി ഷീൽഡ്, എം‌ജി കെയർ അറ്റ് ഹോം എന്നിവയും എം‌ജിയുടെ ആഫ്റ്റർ സെയിൽസ് സർവീസ് ഭാഗമായുണ്ട്. Read on deshabhimani.com

Related News