പുതിയ മുഖവുമായി മെഴ്സിഡസ് ബെന്‍സ് സിഎല്‍എ



മെഴ്സിഡസ് ബെന്‍സ് ആഡംബരശ്രേണി വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തക്ഷമതയും, വേഗവും ഒരുമിക്കുന്ന ആധുനിക കൂപെ ഡിസൈനില്‍ ഒട്ടനവധി സവിശേഷതകളുമായാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. കമ്പനി അവതരിപ്പിക്കുന്ന 12-ാമത്തെ ഉല്‍പ്പന്നമാണ് സിഎല്‍എ. മറ്റു സമാന വാഹനങ്ങളെ അപേക്ഷിച്ച് സ്റ്റൈലിങ്ങിലും, ഡിസൈനിങ്ങിലും വലുപ്പത്തിലും  മികച്ചതാണെന്ന് കമ്പനി പറയുന്നു. സിഎല്‍എ 200ന്റെ 1991 സിസി പെട്രോള്‍ എന്‍ജിന്‍ 135 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കും. 7.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സഹായിക്കുന്ന 300 എന്‍എം ടോര്‍ക്കും വാഹനത്തിന്റെ സവിശേഷതയാണ്. കംഫര്‍ട്ട്, സ്പോര്‍ട്ട്, ഇക്കോ, ഇന്റിവിജ്വല്‍ എന്നീ നാല് ഡ്രൈവിങ് മോഡുകളാണുള്ളത്. ഇന്ധനക്ഷമതയില്‍ വിട്ടുവീഴ്ചചെയ്യാതെ ഡ്രൈവിങ്ങിലെ പ്രവര്‍ത്തനക്ഷമത കാത്തുസൂക്ഷിക്കുന്നതിനൊപ്പം വേഗത്തില്‍ ഗിയര്‍ മാറുന്നതിനുള്ള സൌകര്യവും വാഹനത്തിന്റെ പ്രത്യേകതയാണ്. സിഎല്‍എയില്‍ നവീന ആശയത്തില്‍ രൂപകല്‍പ്പനചെയ്ത കൂപ്പെയ്ക്കൊപ്പം കരുത്തേറിയ ലൈനുകളും വെളിച്ചം പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുന്ന സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീനമായി രൂപകല്‍പ്പനചെയ്ത എല്‍ഇഡി ഹെഡ്ഡും, ടൈല്‍ ലൈറ്റും സിഎല്‍എയുടെ ചലനാത്മകമായ പുറംകാഴ്ചകളെ സമ്പന്നമാക്കുന്നതിനൊപ്പം ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഹെഡ് ലാമ്പുകളും സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ രൂപത്തില്‍ സ്വതന്ത്രമായി നില്‍ക്കുന്ന എട്ടിഞ്ച് വലുപ്പമുള്ള ഡിസ്പ്ളേ സ്ക്രീന്‍ ആകര്‍ഷകമായ കളറില്‍ ഒരുക്കിയിരിക്കുന്നു.വൈദ്യുതിസഹായത്തോടെ ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റുകള്‍ സൌകര്യപ്രദമായ നിലയില്‍ ഇരിപ്പിടത്തിന്റെ സ്ഥാനം നിശ്ചയിക്കാന്‍ സഹായിക്കുന്നു. വ്യത്യസ്ത ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ ഏറ്റവും സൌകര്യപ്രദമായ സ്ഥാനം ഉറപ്പാക്കുന്നതിന് ഇത് സഹായകരമാണ്. മെഴ്സിഡസ് ബെന്‍സ് സിഎല്‍എ 200ഡിക്ക് 31.40 ലക്ഷം, സിഎല്‍എ 200ഡി സ്പോര്‍ട്ടിന് 34.68 ലക്ഷം, സിഎല്‍എ 200ഡിക്ക് 33.68 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. Read on deshabhimani.com

Related News