മാരുതി സുസുകി സെലെരിയോ എസ്‌സിഎൻ‌ജി



2021 നവംബറിൽ ലോഞ്ച് ചെയ്ത ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ മാരുതി സുസുകി സെലെരിയോയുടെ ബുക്കിങ് 25,000 യൂണിറ്റുകൾ കവിഞ്ഞുനിൽക്കുമ്പോൾ സെലെരിയോയുടെ സി‌എൻ‌ജി വേരിയന്റുമായി മാരുതിയെത്തുന്നു. പുതിയതുൾപ്പെടെ  ആകെ ആറ്‌ ലക്ഷത്തോളം സെലെരിയോകളാണ് മാരുതി വിറ്റഴിച്ചത്. എസ്‌സിഎൻജി ടെക്നോളജിയുമായി ഇറങ്ങുന്ന സെലെരിയോ വി‌എക്സ്‌ഐ വേരിയന്റിൽ ലഭ്യമാണ്. ഈ കാറിന്റെ ഇന്ധനക്ഷമത 35.6 കിലോമീറ്റർ പ്രതി കിലോഗ്രാം ആണ്.  ഫാക്റ്ററിയിൽ ഫിറ്റ് ചെയ്ത സെലെരിയോ മാക്സിമം പെർഫോമൻസ്, സുരക്ഷ, സുഖസൗകര്യം, ഇന്ധനക്ഷമത മുതലായവ ഉറപ്പുവരുത്തുന്നു. ഇതുകൂടാതെ എട്ടോളം എസ്‌സിഎൻ‌ജി മോഡലുകൾ മാരുതിയുടെ പോർട്ട്ഫോളിയോയിൽ ഉണ്ട്. എല്ലാ മോഡലുകളും ചേർത്ത് ആകെ 9,50,000 എസ്‌സി‌എൻ‌ജി വാഹനങ്ങൾ ഇപ്പോൾ നിരത്തിലുണ്ട്. ഇതിന് കാരണം രാജ്യത്തിന്റെ എല്ലാ മൂലയിലുമുള്ള സർവീസ് നെറ്റ്‌വർക് ആണ് എന്ന്‌ മാരുതി സുസുകിയുടെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 6.58 ലക്ഷം ആണ് സെലെരിയോ എസ്‌സിഎൻ‌ജിയുടെ എക്സ് ഷോറൂം വില. Read on deshabhimani.com

Related News