പുതിയ മാരുതി സുസുകി ബലെനോ ; നാൽപ്പതിൽപ്പരം കണക്റ്റഡ് ഫീച്ചറുകൾ



ഇളയ തലമുറക്കാരുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നാണ് സുസുകി ബലെനോ. ഇതിനോടകം 10 ലക്ഷത്തിൽപ്പരം ബലെനോകൾ വിറ്റഴിഞ്ഞു എന്നാണ് മാരുതിയുടെ കണക്ക്! പുറംമോഡിയിൽ ഇപ്പോഴും പുതുമ നിലനിർത്തുന്നുവെങ്കിലും നോട്ടത്തിലും സാങ്കേതികതയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ ബലെനോ എത്തി! പ്രത്യക്ഷത്തിലുള്ള  മാറ്റം ഹെഡ് ലാമ്പ്, ഗ്രിൽ, ടെയ്ൽ ലാമ്പ് എന്നിവയിൽ മാത്രം ഒതുങ്ങുന്നു എങ്കിലും കാറിലുള്ള ഓരോ പാനലും പുതിയത് ആണെന്നാണ്. അങ്ങനെയാണെങ്കിൽ യൂറോപ്യൻ ഡിസൈൻ ശൈലിയിലേക്കുള്ള സ്വാഗതാർഹമായ കാൽവയ്‌പാണിത്. ഗ്രില്ലിലുള്ള ക്രോം ലൈനിങ് നിലനിർത്തിക്കൊണ്ട് വീതി അൽപ്പം കുറച്ചിരിക്കുന്നു. പഴയതിൽനിന്ന്‌ വ്യത്യസ്തമായ തേനീച്ച കൂടിന്റെ ആകൃതിയിലാണ് ഗ്രിൽ.   പ്രൊജെക്റ്റർ ഹെഡ് ലാമ്പ് സ്ലീക് ആക്കി ഡി‌ആർ‌എൽ ‘എൽ’ ഷേപ്പിൽ റണ്ണിങ്‌ എൽ‌ഇ‌ഡി ആയിരുന്നത് മാറ്റി മൂന്ന് ഐസ് ക്യൂബുപോലെ കൊടുത്തിരിക്കുന്നു. ബമ്പറിലും ഫോഗ് ലാമ്പിലും ക്രോം ലൈനിങ് പുതിയതാണ്. മുന്നിലെ വീലിന് മുകളിലുള്ള മസ്സിൽമുഴ മാറ്റി ട്രിം ചെയ്തിരിക്കുന്നു. മുൻവശം ആകമാനം വണ്ണം കുറഞ്ഞ് സ്പോർട്ടിയും  എയ്റോഡൈനാമിക് ലുക്കും ആയിരിക്കുന്നു. വശങ്ങളിൽനിന്ന്‌ നോക്കുമ്പോൾ മുന്നിൽ തുടങ്ങി ‘സി’ പിള്ളാർവരെ എത്തുന്ന ‘എൽ’ ഷേപ്പിൽ ഉള്ള ക്രോം ലൈനിങ് ഒഴിച്ചാൽ  പഴയതിൽനിന്ന്‌ വലിയ മാറ്റമൊന്നും പ്രകടമല്ല. പിൻവശത്തുള്ള ക്രോം ലൈനിങ് നിലനിർത്തി ടെയ്ൽ ലാമ്പ് മുഴുവനായും മാറ്റി ത്രിമാനത്തിൽ ആകർഷകമാക്കിയിരിക്കുന്നു.   കാറിനകത്തുള്ള ഫീച്ചറുകളിൽ എടുത്തുപറയേണ്ടത്, ഹെഡ്സ് അപ് ഡിസ്‌പ്ലേ, സെഗ്‌മെന്റിൽ ആദ്യമായി 360 ഡിഗ്രി ക്യാമറ, കൂടാതെ, സ്പോർടി ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീൽ, ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം എന്നിവയാണ്. ഡോർ കണ്ണാടിയിലുള്ള ക്യാമറയും റിവേഴ്സ് ക്യാമറയും ഉപയോഗിച്ചാണ് 360 ഡിഗ്രി വിയെ ക്രിയേറ്റ് ചെയ്യുന്നത്. ആഡംബരകാറുകളിൽ മാത്രമുണ്ടായിരുന്ന ഫീച്ചറാണിത്. ഇതുപയോഗിച്ച്‌ പരിചയപ്പെടാൻ അൽപ്പം സമയം എടുക്കും എന്നാലും പ്രയാസംകൂടാതെ പാർക്ക്‌ ചെയ്യാൻ സാധിക്കും എന്നതിൽ തർക്കം ഇല്ല. ഇതും ഹെഡ്സ് അപ് ഡിസ്‌പ്ലേയുമാണ് ബലെനോയെ മറ്റ് പ്രീമിയം ഹാച്ച് ബാക്കുകളിൽനിന്ന്‌ ഒരു പടി മുന്നിലാക്കുന്നത്.  ഡിജിറ്റൽ ക്ലൈമറ്റ് കൺട്രോൾ, ഡാഷ് ബോർഡിൽ കൊടുത്തിരിക്കുന്ന സിൽവർ ലൈനിങ് എന്നിവയും ക്യാബിനെ ഭംഗിയാക്കുന്നു.  പുതിയ സുസുകി കണക്റ്റ് ആപ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 40 കണക്റ്റഡ് ഫീച്ചറുകളും, ആമസോൺ അലെക്സ ഇൻറഗേഷനും സാധ്യമാണ്. സ്ഥലസൗകര്യം പഴയ ബലെനോപോലെ തന്നെയാണ്. പിന്നിലിരിക്കുന്ന യാത്രക്കാർക്കായി എ‌സി വെന്റിലേഷൻ കൊടുത്തിരിക്കുന്നു. പഴയ ബലെനോയിൽ  ഇതില്ലായിരുന്നു. ബൂട്ടിന് 318 ലിറ്റർ സ്ഥലമാണുള്ളത്.   2 ലിറ്റർ എൻജിൻ തന്നെയാണ് പുതിയ  ബലെനോയിലും ഉപയോഗിച്ചിരിക്കുന്നത് എങ്കിലും പേര് കെ12എൻ എന്ന് മാറ്റിയിരിക്കുന്നു.  ഊർജ ഉൽപ്പാദനത്തിലും മാറ്റമൊന്നും ഇല്ല, 90 പി‌എസ് പവറും 113 ന്യൂട്ടൻ മീറ്റർ ടോർക്കും പഴയതുപോലെ തന്നെ. എന്നാൽ, പഴയ സി‌വി‌ടി ഗിയർ ബോക്സ് മാറ്റി എ‌ജി‌എസ് (ഓട്ടോ ഗീയർ ഷിഫ്‌റ്റ്‌) ആക്കിയിരിക്കുന്നു. പുതിയ ഡാമ്പിങ് സിസ്റ്റം റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തിയിരിക്കുന്നു. മാന്വൽ ഗിയറിൽ നാല് വേരിയന്റുകളും എ‌ജി‌എസിൽ മൂന്ന്‌ വേരിയന്റുകളുമാണുള്ളത്. 22.35 കിലോമീറ്റർ പ്രതി ലിറ്ററിൽ മാന്വലും, എ‌ജി‌എസിൽ 22.94 കിലോമീറ്റർ പ്രതി ലിറ്ററും ആണ് ഇന്ധനക്ഷമത! പുതിയ ബലെനോയുടെ വില 6.35 ലക്ഷംമുതൽ 9.49 ലക്ഷം രൂപവരെയാണ്. മാരുതിക്ക് 
അന്താരാഷ്ട്ര പുരസ്കാരം 2020–--21ലെ വിഷൻ അവാർഡ്‌സിൽ മാരുതി സുസുകിയുടെ  ആന്വൽ റിപ്പോർട്ടിന്‌ സ്വർണം നേടി! ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള വാഹന നിർമാതാക്കാൾ എന്നതിനാണ് പുരസ്കാരം. അമേരിക്കൻ കമ്യൂണിക്കേഷൻ പ്രൊഫഷണൽസ് എൽ‌എൽ‌സി (എൽ‌എ‌സി‌പി) യു‌എസ്‌എ ആണ് വിഷൻ അവാർഡ്സിന്റെ നടത്തിപ്പുകാർ. അമേരിക്ക, യൂറോപ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസിഫിക് എന്നീ റീജണുകളിൽനിന്നുള്ള ആയിരത്തോളം കമ്പനികൾ ഈ അവാർഡിനായി മത്സരിച്ചിരുന്നു. ഷെയർ ഹോൾഡേഴ്‌സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും  കമ്പനി എടുക്കുന്ന തീരുമാനങ്ങൾ അവരെ ധരിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ആന്വൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എൽ‌എ‌സി‌പി ഈ അവാർഡ്‌ നൽകുന്നത്. ഷെയർ ഹോൾഡേഴ്‌സിന് അയക്കുന്ന ലെറ്ററുകൾ, ഫിനാൻഷ്യൽ റിപ്പോർട്ട്, റിപ്പോർട്ട് കവർ, ഫസ്റ്റ് ഇംപ്രെഷൻ എന്നിങ്ങനെ എട്ട്‌ പാരാമീറ്ററുകളിൽ ആറ്‌ എന്നതിൽ 100 ശതമാനം നേടിയാണ് മാരുതിയുടെ ആന്വൽ റിപ്പോർട്ട് ഒന്നാംസ്ഥാനത്ത് എത്തിയത്. Read on deshabhimani.com

Related News