പുതിയൊരു റെക്കോഡുകൂടി.; 40 ലക്ഷം കടന്ന്‌ മാരുതി ആൾട്ടോ



കൊച്ചി പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുകിക്ക്‌ പുതിയൊരു റെക്കോഡുകൂടി. ജനപ്രിയ കാറായ ആൾട്ടോയുടെ വിൽപ്പന 40 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഒരു മോഡൽ ഇത്രയധികം വിൽപ്പന നടത്തിയ ഏക കമ്പനിയാണ്‌ മാരുതി സുസുകി. തുടർച്ചയായി 16 വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റ കാറും ആൾട്ടോതന്നെ. ഈവർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ആൾട്ടോയാണ്‌. 2004 മുതൽ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നു. 2008 ആയപ്പോഴേക്കും മൊത്തം വിൽപ്പന 10 ലക്ഷം കടന്നു. 2012ൽ 20 ലക്ഷമായി. ഒതുക്കമുള്ള രൂപകൽപ്പന, ഉപയോ​ഗിക്കുന്നതിനുള്ള എളുപ്പം, മികച്ച ഇന്ധനക്ഷമത, നവീകരിച്ച സുരക്ഷാസൗകര്യങ്ങൾ എന്നിവയാണ് ആൾട്ടോയുടെ വിജയരഹസ്യമെന്ന് മാരുതി സുസുകി മാർക്കറ്റിങ്, സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പെട്രോൾ മോഡലിന്‌ 22.05 കിലോമീറ്ററും സിഎൻജിക്ക്‌ 31.56 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. Read on deshabhimani.com

Related News