മഹീന്ദ്രയുടെ പുതിയ എക് സ് യുവി 500 വിപണിയിൽ



കൊച്ചി > പുതിയ കരുത്തും ആഡംബര ഇന്റീരിയറും ആകർഷക രൂപകൽപ്പനയുമായി മഹീന്ദ്ര എക്‌സ്‌യുവി 500ന്റെ പരിഷ്കരിച്ച മോഡലുകൾ കേരളത്തിലെ നിരത്തിലെത്തി. സസ്പെൻഷനിലും ക്യാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനംചെയ്യുന്നു. എക്സ്യുവി 500 കരുത്തിലും ടോർക്കിലും പ്രീമിയം എസ്യുവി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കുമെന്ന‌്  മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗർ പറഞ്ഞു. 12.45 ലക്ഷം രൂപമുതലാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.  പുതിയ പതിപ്പ‌് ഡീലർഷിപ്പുകളിൽ ലഭ്യമായിത്തുടങ്ങി.  155 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും വാഗ്ദാനംചെയ്യുന്ന എം ഹോക് എൻജിനാണ് എക്സ്യുവി 500ന്റെ കരുത്ത് .സുരക്ഷിതയാത്രയ‌്ക്കായി ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിവിടങ്ങളിലായി ആറ് എയർബാഗുകൾ, ഇബിഡിയോടുകൂടി എബിഎസ്, ഇഎസ്പി, ഹൈറേഞ്ച് യാത്രകൾക്കായി ഹിൽ ഹോൾഡ് ആൻഡ് ഡിസെന്റ് കൺട്രോൾ, എല്ലാ വീലിലും ഡിസ്ക് ബ്രേക്ക‌് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. എമർജൻസി കോളിങ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്, Read on deshabhimani.com

Related News