മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ കേരളത്തില്‍



കൊച്ചി >  ഇലക്ട്രിക് കാര്‍നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ ഇ ടു ഒ പ്ളസ് കൊച്ചി വിപണിയിലെത്തി. നഗരഗതാഗതത്തിന് അനുയോജ്യമായ രൂപകല്‍പ്പനയാണ് ഇലക്ട്രിക് കാറായ ഇ ടു ഒ പ്ളസിനെ വ്യത്യസ്തമാക്കുന്നത്. മഹീന്ദ്ര ഇലക്ട്രിക്കിന്റെ  നവീനമായ ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. 6.96 ലക്ഷമാണ് കൊച്ചിയിലെ ഷോറൂംവില. ഒരുതവണ ചാര്‍ജ്ചെയ്താല്‍ 140 കിലോമീറ്റര്‍ ഓടാനാകും. 85 കിലോമീറ്റര്‍വരെ പരമാവധി വേഗമാര്‍ജിക്കുകയും ചെയ്യാം. നാല് പേര്‍ക്ക് യാത്രചെയ്യാവുന്നവിധമാണ് രൂപകല്‍പ്പന. ഇന്റീരിയറും  വിശാലമാക്കിയിട്ടുണ്ട്. കിലോമീറ്ററിന് 70 പൈസ മാത്രമേ ചെലവാകുവെന്നാണ് സവിശേഷത. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് സാങ്കേതികമികവു പുലര്‍ത്തിയും പരിപാലനചെലവ് കുറച്ചുമാണ് ഇ ടു ഒ പ്ളസ് രൂപകല്‍പ്പനചെയ്ത്  വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി സിഇഒ മഹേഷ് ബാബു പറഞ്ഞു. 16 ആമ്പിയര്‍ പ്ളഗ് പോയിന്റില്‍ വീട്ടില്‍തന്നെ ചാര്‍ജ്ചെയ്യാനുള്ള സൌകര്യവും താങ്ങാവുന്ന വിലയും കാറിനെ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി2, പി4, പി6, പി8 എന്നിങ്ങനെ നാല് പതിപ്പുകളും കോറല്‍ ബ്ളൂ, സ്പാര്‍ക്ളിങ് വൈന്‍, ആര്‍ക്ടിക് സില്‍വര്‍, സോളിഡ് വൈറ്റ് എന്നീ നാലു നിറങ്ങളുമുണ്ട്. Read on deshabhimani.com

Related News