കിയ മോട്ടോഴ്സ് 
ഇനി കിയ ഇന്ത്യ



കൊച്ചി വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യ ബ്രാൻഡ് പുനർനാമകരണം ചെയ്ത് ലോ​ഗോ നവീകരിച്ചു. കമ്പനി ഇനി ‘കിയ ഇന്ത്യ’ എന്ന  പേരിൽ അറിയപ്പെടും. പുതിയ ലോഗോ കിയ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കൂകിയൂൻ ഷിം അനാവരണം ചെയ്തു. ദക്ഷിണ കൊറിയക്കുശേഷം കിയ ബ്രാൻഡ് പുനർനാമകരണം നടപ്പാക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ. നവീകരിച്ച ലോഗോയുമായി പരിഷ്‌കരിച്ച സോണറ്റും സെൽട്ടോസും മെയ് ആദ്യ ആഴ്‌ചയിൽ നിരത്തിലെത്തും. Read on deshabhimani.com

Related News