കിയ മോട്ടോഴ്സിന് റെക്കോഡ് വില്‍പ്പന



കൊച്ചി കിയ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ റെക്കോഡ് വിൽപ്പന കൈവരിച്ചു. 2020 ഫെബ്രുവരിയിൽ 15,644 കാറുകളാണ് കമ്പനി വിറ്റത്. ഇതോടെ വിൽപ്പനയിൽ രാജ്യത്തെ മൂന്നാമത്തെ കാർ കമ്പനിയായി കിയ. 2020 ജനുവരിയെ അപേക്ഷിച്ച്‌ ഫെബ്രുവരിയിൽ യാത്രാവാഹനങ്ങളുടെ മൊത്തവിൽപ്പന 4.4 ശതമാനം ഇടിഞ്ഞു. എന്നാൽ, കിയക്ക്‌ 1.3 ശതമാനം വളർച്ചയുണ്ടായി. കിയ സെൽറ്റോസ് 14,024 എണ്ണം വിറ്റ് എസ് യുവി വിഭാഗത്തിൽ മുൻനിരയിലാണ്. അതോടൊപ്പം പുതിയതായി അവതരിപ്പിച്ച കാർണിവൽ 1620 എണ്ണം വിറ്റഴിക്കാനും കഴിഞ്ഞു.   തങ്ങളുടെ വാഹനങ്ങളുടെ ഗുണമേന്മ, വിശ്വസ്തത, ഡിസൈൻ പ്രൗഢി എന്നിവയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ റെക്കോഡ് വിൽപ്പനയെന്ന്‌ കിയ മോട്ടോഴ്‌സ് ഇന്ത്യ മാനേജിങ്‌ ഡയറക്ടർ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൂഖ്യൂൻ ഷിം പറഞ്ഞു. പുതിയ ഉൽപ്പന്നമായ കാർണിവലിനും മികച്ച സ്വീകാര്യതയാണ്‌ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News