കിയ കാരെൻസ്



അഭിനവ ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ട്‌ കിയ 2022ൽ വിപണിയിൽ ഇറക്കാൻ പോകുന്ന മൂന്നുനിരയുള്ള എം‌പി‌വി (മൾട്ടി പർപ്പസ് വെഹിക്കിൾ) കാരെൻസ് അനാവരണം ചെയ്തു. ആറ് എയർ ബാഗ് ഉൾപ്പെടെയുള്ള സുരക്ഷാസന്നാഹം കാരെനിൽ ഉണ്ടാകുമെന്നാണ് കിയ അവകാശപ്പെടുന്നത്. സ്പോർട്സ്, ഇക്കോ, നോർമൽ ഡ്രൈവ് മോഡുകളുള്ള പെട്രോൾ, ഡീസൽ എൻജിൻ വേരിയന്റുകളും 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡി‌സി‌ടി ഉൾപ്പെടെ ഗിയർ ഓപ്ഷനുകളും ഉണ്ടായിരിക്കും. ഈ ക്ലാസിൽ ഏറ്റവും കൂടുതൽ വീൽ ബേസുള്ള കാരെനിൽ എയർ പ്ലെയ്ൻ സീറ്റിൽനിന്ന്‌ പ്രചോദനംകൊണ്ട സീറ്റ്, സീറ്റിനുപിന്നിൽ മടക്കാവുന്ന മേശ, സീറ്റിനടിയിൽ വലിപ്പുള്ള സ്റ്റോറേജ് സൗകര്യം, മൂന്നാംനിരയിലും ബോട്ടിൽ, ഫോൺ, ടാബ് മുതലായവ വയ്‌ക്കാനുള്ള സൗകര്യം എന്നിവ ഉണ്ടാകും. ഫീച്ചറുകളിൽ പുതിയ തലമുറ കിയ കണക്ട്, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, സ്മാർട്ട് പ്യൂർ വായു ശുദ്ധീകരണം, സ്കൈ ലൈറ്റ് സൺ റൂഫ് എന്നിവയാണ്. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സിൽവർ എന്നീ മൂന്ന് പുതിയ നിറങ്ങളും അവതരിപ്പിക്കുന്നു. കിയ കാരെൻസിന് ഏകദേശം 15 ലക്ഷം വില വരുമെന്ന് അനുമാനിക്കാം. ഇന്നോവ ക്രിസ്റ്റ, ഹുൺഡായ് അൽകസാർ, മാരുതി എക്സ്‌എൽ 6 എന്നിവയാണ് കാരെൻസ് നേരിടാൻ പോകുന്നത്.  Read on deshabhimani.com

Related News