പുതിയ ജാഗ്വര്‍ എഫ്–പേയ്സ് എസ്‌യുവി നിരത്തിലിറങ്ങി



കൊച്ചി > മികച്ച പ്രകടനവും ആകര്‍ഷകമായ ഫീച്ചറുകളും ഒത്തുചേരുന്ന പുതിയ ജാഗ്വര്‍ എഫ് പേയ്സ് എസ്‌യുവി മുംബൈയില്‍  നിരത്തിലിറക്കി. 68.40 ലക്ഷം രൂപയാണ് പുതിയ എസ്‌യുവിയുടെ ന്യൂഡല്‍ഹി എക്സ്ഷോറൂം വില.  എസ്‌യുവികളുടേതു പോലെയുള്ള പ്രകടനവും സ്പോര്‍ട്സ് കാറുകളുടെ ഡിഎന്‍എയുമാണ് പുതിയ എഫ്–പേയ്സിന്. 132 കെഡബ്ള്യൂ 2.01 ലിറ്റര്‍ ഇന്‍ജെനിയം ഡീസല്‍, 221 കെഡബ്ള്യൂ 3.01 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ പുതിയ എഫ്–പേയ്സ് ലഭ്യമാണ്. ജാഗ്വര്‍ എഫ്–പേയ്സ് 2.01 ഡീസല്‍ പ്രസ്റ്റീജ് മോഡലിന് 74.50 ലക്ഷം രൂപയും ജാഗ്വര്‍ എഫ്–പേയ്സ് 3.01 ഡീസല്‍ ആര്‍–സ്പോര്‍ട്ടിന് ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപയും ജാഗ്വര്‍ എഫ്–പേയ്സ് 3.01 ഡീസല്‍ ഫസ്റ്റ് എഡിഷന് ഒരുകോടി പന്ത്രണ്ടു ലക്ഷത്തി അന്‍പത്തിയയ്യായിരം രൂപയുമാണ് വില. Read on deshabhimani.com

Related News